You are Here : Home / News Plus

പൗരത്വ ഭേദഗതി ബില്‍ രാജ്യസഭയിലും പാസായി

Text Size  

Story Dated: Wednesday, December 11, 2019 07:28 hrs UTC

ദേശീയ പൗരത്വ ബിൽ രാജ്യസഭയും പാസാക്കി. 125 പേർ അനുകൂലിച്ചു. 105 പേർ എതിർത്തു. ലോക്സഭയിൽ ബില്ലിനെ പിന്തുണച്ച ശിവസേന വോട്ടെടുപ്പിന് തൊട്ടുമുമ്പ് രാജ്യസഭയിൽനിന്ന് ഇറങ്ങിപ്പോയി. ബിൽ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം നേരത്തെ രാജ്യസഭ വോട്ടിനിട്ട് തള്ളിയിരുന്നു. 124 അംഗങ്ങൾ സെലക്ട് കമ്മിറ്റിക്ക് വിടുന്നതിനെ എതിർത്ത് വോട്ടുചെയ്തു. 99 അംഗങ്ങൾ അനുകൂലിച്ചു. സിപിഎം എം.പി കെ.കെ രാഗേഷാണ് പ്രമേയം അവതരിപ്പിച്ചത്. തുടർന്ന് വിവിധ ഭേദഗതികളും വോട്ടിനിട്ട് തള്ളി. രണ്ടു ദിവസം മുമ്പ് ബിൽ ലോക്സഭ പാസാക്കിയിരുന്നു. പൗരത്വ ബിൽ ആരെയെങ്കിലും വേദനിപ്പിക്കുകയോ ഏതെങ്കിലും മതവിഭാഗത്തിന്റെ വികാരം വൃണപ്പെടുത്തുകയോ ചെയ്യില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രാജ്യസഭയെ അറിയിച്ചു. രാജ്യത്തെ ന്യൂനപക്ഷങ്ങൾക്ക് അനീതി നേരിടേണ്ടി വരുമെന്ന ആശങ്ക ജനങ്ങൾക്കുണ്ട്. എന്നാൽ അത് അടിസ്ഥാന രഹിതമാണെന്നും അമിത് ഷാ പറഞ്ഞു. തുടർന്നാണ് ബിൽ സെലക്ട് കമ്മിറ്റിക്ക് വിടുന്നത് സംബന്ധിച്ച വോട്ടെടുപ്പ് നടന്നത്

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More