You are Here : Home / News Plus

സഹപ്രവർത്തകയുടെ വീട്ടിൽകയറി അക്രമം: എം രാധാകൃഷ്‌ണനെ പ്രസ്‌ക്ലബ്‌ പുറത്താക്കി

Text Size  

Story Dated: Monday, December 09, 2019 08:09 hrs UTC

സഹപ്രവർത്തകയുടെ വീട്ടിൽ കയറി അക്രമം നടത്തിയ എം രാധാകൃഷ്ണനെ തിരുവനന്തപുരം പ്രസ് ക്ലബ് സെക്രട്ടറി സ്ഥാനത്തുനിന്ന് സസ്‌പെൻഡ്‌ ചെയ്‌തു. രാധാകൃഷ്‌ണന്റെ പ്രസ്‌ ക്ലബ്ബ്‌ അംഗത്വവും സസ്‌പെൻഡ്‌ ചെയ്‌തതായി ജോയിൻറ്‌ സെക്രട്ടറി സാബ്ലു തോമസ്‌ അറിയിച്ചു. രണ്ടു ദിവസത്തിനകം ജനറൽ ബോഡി വിളിക്കാനും തീരുമാനമായി.  രാധാകൃഷ്‌ണനെ പുറത്താക്കണമെന്നാവശ്യപ്പെട്ട്‌  ഇന്ന്‌ നെറ്റ്‌ വർക്‌ ഓഫ്‌ വിമൺ ഇൻ മീഡിയയുടെ നേതൃത്വത്തിൽ വനിതാ മാധ്യമപ്രവർത്തകർ  പ്രതിഷേധമാർച്ച്‌ നടത്തിയിരുന്നു. സെക്രട്ടേറിയറ്റിന് മുന്നിൽനിന്ന്‌  തിരുവനന്തപുരം പ്രസ് ക്ലബിലേക്കാണ്‌ മാർച്ച്‌ നടത്തിയത്‌.  നിരവധി പുരുഷ മാധ്യമപ്രവർത്തകരും മാർച്ചിൽ പങ്കെടുത്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More