You are Here : Home / News Plus

വൈറ്റില മേൽപ്പാല നിർമാണം : അപാകതകൾ ആരോപിച്ചുള്ള ഹർജികൾ ഹൈക്കോടതി തള്ളി

Text Size  

Story Dated: Friday, December 06, 2019 09:20 hrs UTC

വൈറ്റില മേൽപ്പാല നിർമാണത്തിൽ അപാകതകൾ ആരോപിച്ച് നൽകിയ ഹർജി ഹൈക്കോടതി തള്ളി. വൈറ്റില ജംഗ്ഷൻ വികസന ജനകീയ സമിതിയും നെട്ടൂർ സ്വദേശി ഷമീർ അബ്ദുല്ലയും നൽകിയ ഹർജിയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് തള്ളിയത്.  പാലത്തിൽ ത്രിതല ഗുണ പരിശോധന നടത്തിയെന്നും തകരാറൊന്നും കണ്ടില്ലെന്നും സീനിയർ ഗവ. പ്ലീഡർ കെ വി മനോജ് കുമാർ അറിയിച്ചു. ചെന്നൈ ഐഐടി നടത്തിയ പരിശോധനയിൽ അപാകതകൾ കണ്ടെത്താനായില്ലെന്നും അദ്ദേഹം അറിയിച്ചു.തുടർന്നാണ് ഹർജി തള്ളി ഉത്തരവായത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More