You are Here : Home / News Plus

മെസ്സിക്ക് ആറാം "ബാലൻ ഡി ഓർ" പുരസ്‌കാരം

Text Size  

Story Dated: Tuesday, December 03, 2019 05:44 hrs UTC

"ബാലൻ ഡി ഓർ" ഒരിക്കൽക്കൂടി ലയണൽ മെസിക്ക്‌. ഈ വർഷത്തെ മികച്ച കളിക്കാരനുള്ള ‘ബാലൻ ഡി ഓർ’ ക്രിസ്റ്റ്യാനോ റൊണാൾഡോയെയും വിർജിൽ വാൻഡിക്കിനെയും മറികടന്ന്‌ മെസി സ്വന്തമാക്കി. ഇത്‌ ആറാം തവണയാണ്‌ മെസി ഫ്രഞ്ച്‌ ഫുട്‌ബോൾ ഏർപ്പെടുത്തുന്ന പുരസ്‌കാരം സ്വന്തമാക്കുന്നത്‌. 2015നു ശേഷം ആദ്യവും. ഏറ്റവും കൂടുതൽ ഈ നേട്ടം കൈവരിക്കുന്ന കളിക്കാരനും മെസിയായി. റൊണാൾഡോയെ (5 വട്ടം) മറികടന്നു. ക്രൊയേഷ്യയുടെ മധ്യനിരക്കാരൻ ലൂക്കാ മോഡ്രിച്ചായിരുന്നു 2018ലെ ജേതാവ്‌. കഴിഞ്ഞ വർഷം അഞ്ചാം സ്ഥാനത്തേക്ക്‌ പിന്തള്ളപ്പെട്ടിരുന്നു മെസി. നേരത്തേ ഫിഫയുടെ മികച്ച താരത്തിനുള്ള പുരസ്‌കാരവും അർജന്റീനക്കാരൻ സ്വന്തമാക്കിയിരുന്നു. അമേരിക്കയുടെ മേഗർ റാപിനോയാണ്‌ വനിതാ താരം. ബാഴ്‌സലോണയ്‌ക്കായും അർജന്റീനയ്‌ക്കായും നടത്തിയ മികച്ച പ്രകടനമാണ്‌ എതിരാളികളെ ബഹുദൂരം പിന്നിലാക്കി മെസിയെ തേടി മികച്ച ഫുട്‌ബോളർ പദവി എത്തിയത്‌. വാൻഡിക്ക്‌, റൊണാൾഡോ, സാദിയോ മാനേ എന്നിവരാണ്‌ മെസിക്കൊപ്പം അവസാന നാലിൽ ഇടം പിടിച്ചത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More
More From Trending
View More