You are Here : Home / News Plus

ഏറ്റുമാനൂരില്‍ അയ്യപ്പന്‍മാരുടെ വാഹനം കെഎസ്ആര്‍ടിസി ബസ്സുമായി കൂട്ടിയിടിച്ച് 16 പേര്‍ക്ക് പരിക്ക്

Text Size  

Story Dated: Friday, November 22, 2019 12:18 hrs UTC

ശബരിമല തീർഥാടകർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് 16 പേർക്ക് പരിക്ക്. അയ്യപ്പൻമാർ സഞ്ചരിച്ച ടെമ്പോ ട്രാവലറും കെ.എസ്.ആർ.ടി.സി ബസും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഏറ്റുമാനൂർ എം.സി. റോഡിൽ വിമല ആശുപത്രിക്ക് സമീപം വെള്ളിയാഴ്ച ഉച്ചകഴിഞ്ഞായിരുന്നു സംഭവം. 14 അയ്യപ്പൻമാരും കെഎസ്ആർടിസി ഡ്രൈവറും ഒരു ബസ് യാത്രക്കാരനും ഉൾപ്പടെയുള്ളവർക്കാണ് പരിക്കേറ്റത്. അപകടത്തിൽ തകർന്ന ട്രാവലർ വെട്ടിപ്പൊളിച്ചാണ് പരിക്കേറ്റവരെ പുറത്തെടുത്തത്. പരിക്കേറ്റ എല്ലാവരെയും കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More