You are Here : Home / News Plus

ബംഗ്ലാദേശില്‍ ഉള്ളി വില റെക്കോര്‍ഡ് നിരക്കില്‍

Text Size  

Story Dated: Monday, November 18, 2019 08:01 hrs UTC

ഇന്ത്യ കയറ്റുമതി നിരോധനം ഏർപ്പെടുത്തിയതിന് പിന്നാലെ ബംഗ്ലാദേശിൽ ഉള്ളി വില റെക്കോർഡിലേക്കെത്തി. ഇതേ തുടർന്ന് പ്രധാനമന്ത്രി ഷേഖ് ഹസീന വരെ തന്റെ മെനുവിൽ നിന്ന് ഉള്ളി ഒഴിവാക്കിയതായാണ് റിപ്പോർട്ട്.കനത്ത മഴയെ തുടർന്ന് വിളവെടുപ്പ് കുറഞ്ഞതിനാൽ ഇന്ത്യ സെപ്റ്റംബറിലാണ് ഉള്ളി കയറ്റുമതി ചെയ്യുന്നത് നിരോധനം ഏർപ്പെടുത്തിയത്. ഇത് അക്ഷാർത്ഥത്തിൽ ബംഗ്ലാദേശുകാരുടെ കണ്ണ് നനച്ചിരിക്കുകയാണ്. 30 ടാക്ക ഉണ്ടായിരുന്ന ഉള്ളിക്ക് ഇന്ത്യയിൽ നിന്ന് വരവ് നിലച്ചതിന് ശേഷം 260 ടാക്ക (220 രൂപ)യിലേക്കെത്തി

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More