You are Here : Home / News Plus

സിപിഎം പ്രവര്‍ത്തകര്‍ നഗര മാവോയിസ്റ്റുകളെന്ന് സമ്മതിച്ചതായി പൊലീസ്.

Text Size  

Story Dated: Sunday, November 17, 2019 05:38 hrs UTC

യുഎപിഎ ചുമത്തി അറസ്റ്റുചെയ്യപ്പെട്ട സിപിഎം പ്രവര്‍ത്തകര്‍ നഗര മാവോയിസ്റ്റുകളെന്ന് സമ്മതിച്ചതായി പൊലീസ്. ഇവരെ എന്‍ഐഎ സംഘം ചോദ്യം ചെയ്തു. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മൂന്നാമനെ കുറിച്ചും നിര്‍ണായക വിവരങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇരുവരുടെയും കസ്റ്റഡി കാലാവധി നാളെ അവസാനിക്കും.

ചോദ്യം ചെയ്യലിനോട് തുടക്കത്തില്‍ നിസഹകരിച്ചെങ്കിലും അലനും താഹയും നിര്‍ണായക വിവരങ്ങള്‍ കൈമാറിയതായി പൊലീസ് പറയുന്നു. ഡിജിറ്റല്‍ തെളിവുകള്‍ നിരത്തി ചോദ്യംെചയ്തപ്പോഴാണ് ഇരുവരും മാവോയിസ്റ്റു ബന്ധം തുറന്നുസമ്മതിച്ചത്.

ഇവരുടെ പെന്‍ഡ്രൈവില്‍ നിന്നും മെമ്മറി കാര്‍ഡില്‍ നിന്നും മാവോയിസ്റ്റുകള്‍ ഉപയോഗിക്കുന്ന നിര്‍ണായക രേഖകള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. എന്‍ഐഎ സംഘവും കേന്ദ്ര ഇന്‍റലിജന്‍സ് വിഭാഗവും ഇരുവരെയും ചോദ്യം ചെയ്തു. തെളിവുകള്‍ പലതും നശിപ്പിക്കപ്പെട്ടുവെന്നും പൊലീസ് പറയുന്നു.

തെളിവെടുപ്പിനായി ഇവരെ നേരിട്ട് എവിടെയും കൊണ്ടുപോയിട്ടില്ല. പിടിക്കപ്പെടുമ്ബോള്‍ ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മൂന്നാമനെ കുറിച്ച്‌ പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More