You are Here : Home / News Plus

ജോലി രാജിവെച്ച് വര്‍ഗീയ പ്രചാരണത്തിന് ഇറങ്ങിയ ആളാണ് കുമ്മനമെന്ന് കടകംപള്ളി സുരേന്ദ്രന്‍

Text Size  

Story Dated: Monday, October 07, 2019 07:29 hrs UTC

ബിജെപി നേതാവ് കുമ്മനം രാജശേഖരനും മന്ത്രി കടകംപള്ളി സുരേന്ദ്രനും തമ്മിലുള്ള ഫെയ്സ്ബുക്കിലൂടെയുള്ള പോര് തുടരുന്നു. വട്ടിയൂർക്കാവ് ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ആരോപണ പ്രത്യാരോപണങ്ങൾ ഉന്നയിച്ചാണ് ഇരുവരും പോർവിളി നടത്തുന്നത്. ഫുഡ് കോർപ്പറേഷനിലെ ജോലി രാജിവെച്ച് കുമ്മനം വർഗീയ പ്രചാരണത്തിനാണ് ഇറങ്ങിയതെന്ന് കടകംപള്ളി പറഞ്ഞു. കടകംപള്ളിയെ പോലെ രാഷ്ട്രീയത്തിൽ വന്നതിന് ശേഷം ജോലി നേടിയ ആളല്ല താനെന്നും സർക്കാർ ജോലി രാജിവെച്ചാണ് പൊതുപ്രവർത്തനത്തിന് ഇറങ്ങിയതെന്നും നേരത്തെ കുമ്മനം പറഞ്ഞിരുന്നു. ഇതിന് മറുപടിയായാണ് കടകംപള്ളിയുടെ പ്രതികരണം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More
More From Trending
View More