You are Here : Home / News Plus

കറന്‍സി പിന്‍വലിക്കല്‍ ജനങ്ങളെ ബുദ്ധിമുട്ടിച്ചെന്ന് ഉര്‍ജിത് പട്ടേല്‍

Text Size  

Story Dated: Saturday, January 21, 2017 05:29 hrs UTC

പൊടുന്നനെയുള്ള കറന്‍സി പിന്‍വലിക്കല്‍ ജനങ്ങളെ ബുദ്ധിമുട്ടിച്ചെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍. വെള്ളിയാഴ്ച പാര്‍ലമെന്റിന്റെ പബ്ളിക് അക്കൌണ്ട്സ് കമ്മിറ്റി മുമ്പാകെ ചോദ്യംചെയ്യലിന് വിധേയനായപ്പോഴാണ് ആര്‍ബിഐ ഗവര്‍ണറുടെ തുറന്നുപറച്ചില്‍. സാധാരണക്കാര്‍ ദുരിതത്തിലായെന്നും വിവാഹങ്ങള്‍ മുടങ്ങിയെന്നും ആളുകള്‍ മരിക്കുന്ന നിലയുണ്ടായെന്നും ഉര്‍ജിത് പട്ടേല്‍ പറഞ്ഞു. രണ്ടുനാള്‍ മുമ്പ് ധന സ്ഥിരംസമിതിയും പട്ടേലിനോട് വിവരങ്ങള്‍ ആരാഞ്ഞിരുന്നു.

കറന്‍സി പിന്‍വലിക്കല്‍ സമ്പദ്വ്യവസ്ഥയെ ഹ്രസ്വകാലത്തേക്ക് ദോഷകരമായി ബാധിക്കുമെന്ന് ഉര്‍ജിത് പട്ടേല്‍ സമ്മതിച്ചു. എന്നാല്‍, ദീര്‍ഘകാല നേട്ടമുണ്ടാകും. കറന്‍സി പിന്‍വലിക്കലിനുള്ള മുന്നോടിയായുള്ള ചര്‍ച്ചകളും 2016 മെയ് മുതല്‍ ആരംഭിച്ചു. ആര്‍ബിഐ ഗവര്‍ണറും ഡെപ്യൂട്ടി ഗവര്‍ണറും നിരന്തരം ഡല്‍ഹിയിലെത്തി പ്രധാനമന്ത്രിയുമായും പിഎംഒയിലെയും ധനമന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുമായും ചര്‍ച്ച ചെയ്തു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.