ഓണാശംസകള്‍
  
പണ്ടു പണ്ട് നല്ലവനായ ഒരു ചക്രവര്‍ത്തി നമ്മുടെ നാടു ഭരിച്ചിരുന്നു.കള്ളവും ചതിയും ഒന്നുമില്ലാതിരുന്ന ഒരു സുവര്‍ണകാലം. എന്നാല്‍ ഇതില്‍അസൂയ പൂണ്ട ദേവന്മാര്‍, നല്ലൊരു പാര പണിത് അദ്ദേഹത്തെ പാതാളത്തിലേക്ക്പറഞ്ഞുവിട്ടു. കള്ളവും ചതിയുമില്ലാത്തൊരു കേരളമോ? അതങ്ങു പള്ളീ പറഞ്ഞാല്‍മതി. ഈയടുത്ത കാലത്ത് മറ്റൊരു വിദ്വാന്‍ മാവേലി ചമയാന്‍ ഒരു ശ്രമംനടത്തി. മൂന്നാറില്‍ കുറേ സ്ഥലം മാന്തിപ്പറിച്ചു. ഒന്നുരണ്ടു വ്യാജ സി.ഡി. റെയ്ഡു നടത്തി. രണ്ടു മൂന്നു പട്ടി പ്രയോഗങ്ങള്‍
  
എനിക്ക് വെളിച്ചമായി നടന്നവര്‍
അറിയപ്പെട്ട എല്ലാ കാഥികരോടും കവികളോടും വിമര്‍ശകരോടും എനിക്ക് ആദരവായിരുന്നു. അവരൊക്കെയായിരുന്നു ആരംഭദശയിലെന്റെ ദൈവങ്ങള്‍. കാരണവരുടെ ശിക്ഷയെ ഭയമുണ്ടായിരുന്നിട്ടുകൂടി ഉമ്മറത്തെ മതിലില്‍ തൂക്കിയ രാഷ്ട്രീയ നേതാക്കന്മാരുടെ പടങ്ങള്‍ മാറ്റി. മാസികയില്‍ നിന്നും ശേഖരിച്ച മലയാളസാഹിത്യകാരന്മാരുടെ പടങ്ങള്‍ ആ കണ്ണാടിക്കൂടുകളില്‍ പ്രതിഷ്ഠിച്ചു. കിട്ടിയ പുസ്തകങ്ങളൊക്കെ വായിക്കുമായിരുന്നു. തെരഞ്ഞെടുത്ത വായനകളൊന്നുമില്ല. ഓരോ കഥകള്‍ വായിക്കുമ്പോഴും എനിക്ക് ഓരോരോ കഥകള്‍ എഴുതണമെന്നു തോന്നും. അക്കിത്തത്തിന്റെ വീട്ടില്‍ ആഴ്ചയിലൊരിക്കല്‍ പോകാതിരിക്കില്ല. സാഹിത്യജീവിതത്തിന്റെ പ്രാരംഭദശയില്‍ എന്നില്‍
  
  
ഓരോ ജാതിക്കും ഓരോ ജില്ല
കേരളം പണ്ട് പരശുരാമനാല്‍ ബ്രാഹ്മണര്‍ക്കായി വീതിച്ചുകൊടുത്തു. ജാതിയുടെ അസ്തിവാരം നാം അന്നേ കെട്ടിപ്പടുത്തവരാണ്. ക്രമേണ ചാതുര്‍വര്‍ണ്യം ഈ നാടിന്റെ ഭാഗധേയം നിര്‍ണ്ണയിച്ചു. അതോടെ നാനാജാതികളുടെ വേര് ഈ നാടിന്റെ അടിയില്‍ ഓടുകയും ചെയ്തു. നമ്പൂതിരി സമൂഹത്തിന്റെ സംബന്ധത്തോടൊപ്പം കേരളത്തിലെ നാലുകെട്ടുകളില്‍ ദിനംപ്രതി നായന്മാര്‍ വളര്‍ച്ച നേടി. എണ്ണത്തില്‍ കൂടുതല്‍ കണ്ണിപൊട്ടിപ്പടര്‍ന്ന് കേരനാടിന്റെ സമ്പത്തായി ഈഴവജാതി ഇവിടെ വ്യാപിച്ചു. പറയന്‍, പുലയന്‍ തുടങ്ങിയ പുറജാതി ജനങ്ങളെ ഭൂതകാലം ചെയ്തതുപോലെ നമുക്കും വിഗണിക്കാം. ജാതി മുറ്റിത്തഴയ്ക്കുന്ന വളക്കൂറുള്ള
ഭസ്മാസുരന്‍
നീലകണ്ഠം വിറച്ചുകൊണ്ടങ്ങനെ കാളമേഘജടയുലഞ്ഞങ്ങനെ ചാരുചന്ദ്രക്കല മുടിത്തൊത്തിലേ- യ്ക്കേറെയേറ്റിത്തിരുകിയുമങ്ങനെ വാമപാണിയാല്‍ ഗംഗതന്‍ തേന്‍കുളിര്‍- നീര്‍നിപാതം തടഞ്ഞുകൊണ്ടങ്ങനെ ഉറ്റ തോഴിയാം ഗൌരിയെത്തന്‍ മടി- ത്തട്ടില്‍നിന്നുമിറക്കിയിട്ടങ്ങനെ ഭീതിമൂലം കുഴഞ്ഞ പാദങ്ങളാല്‍ ശ്രീലകൈലാസഭൂ വെടിഞ്ഞങ്ങനെ ആടലാര്‍ന്നു നീയെന്നില്‍നിന്നെന്തേവ- മോടിമാറുവാന്‍ ശ്രീപരമേശ്വരാ? തോളിലൊന്നു കരംചേര്‍ത്തു പുല്‍കുവാന്‍, തോഴനാകുവാ,നുണ്ടെനിക്കാഗ്രഹം. പാണിയോലുന്ന വിധ്വംസന്നിദ്ധിയാല്‍ ഞാന്‍ നിനക്കിന്നു തുല്യനെന്നോര്‍ക്കണം. പണ്ടു കാനനസീമയില്‍ കാര്‍മുകില്‍- ത്തുണ്ടുപോലെയലഞ്ഞൊരു നാള്‍കളില്‍ ഇപ്രപഞ്ചപ്രഭാവപ്രഫുല്ലത അത്ഭുതങ്ങള്‍ പകര്‍ന്നിരുന്നെന്നിലും. മഞ്ഞണിഞ്ഞു കുണുങ്ങുമുഷസ്സുകള്‍, മഞ്ജുളാര്‍ദ്രമാം സിന്ദൂരസന്ധ്യകള്‍, നീലനീരവനീഹാരരാവുകള്‍, ശ്രീലശൃംഗാരലോലനിലാവുകള്‍, മാരിവില്ലൊളിസ്മേരവും മിന്നലിന്‍ ഘോരപാതവും ഭേരീനിനാദവും പാരമേകിയിരുന്നൂ നിരര്‍ത്ഥക- സ്തോഭവും വിസ്മയങ്ങളും ഭീതിയും. കാലമൊത്തു വളര്‍ന്നുകിളര്‍ന്നൊരെന്‍ ജ്ഞാനതൃഷ്ണ നിവര്‍ത്തിയ പാണികള്‍ അപ്രമേയതയ്ക്കിപ്പുറത്തുള്ളൊര- ക്കല്‍പ്പന തന്‍ കതകു തുറക്കയാല്‍ എത്രയെത്ര യുഗങ്ങള്‍ കടന്നു ഞാന്‍, എത്ര ദീര്‍ഘപഥങ്ങള്‍ പിന്നിട്ടു ഞാന്‍, എത്ര നൂതനബൌദ്ധികജീവിത- നൃത്തവേദീതലങ്ങള്‍ കരേറി ഞാന്‍! തോഴിപോലെന്റെ മുന്നിലെത്തീ പിന്നെ രാഗലോലപ്രകൃതി മൂകാദരം. മാമരത്തൂമരതകപ്പച്ചയാല്‍ ചാമരം
  
  
ഗാനമേള
കായലരികത്ത് വലയെറിഞ്ഞപ്പോ........ നീലക്കുയിലിലെ 'കായലരികത്തു വലയെറിഞ്ഞപ്പോ....' എന്ന് തുടങ്ങുന്ന ഗാനം ഏതൊരു മലയാളിയും വീണ്ടും വീണ്ടും കേള്‍ക്കാന്‍ ഇഷ്ടപ്പെടുന്നവയാണ്. ഈ പാട്ട് കേള്‍ക്കുമ്പോള്‍തന്നെ ശ്രോതാവിന്റെ മനസ്സില്‍ പഴമയുടെ ഒരു ചിത്രം സ്ഥാനം പിടിച്ചിട്ടുണ്ടാവും. വരികളുടെ അര്‍ത്ഥവും സംഗീതത്തിന്റെ ലാളിത്യവും ആലാപനത്തിന്റെ മാധുര്യവുമാണ് ഇതിന്റെ പ്രത്യേകത. കെ. രാഘവന്‍ സംഗീതമൊരുക്കിയ 'കായലരികത്ത്' എന്ന ഗാനത്തിന്റെ ആലാപനവും അദ്ദേഹം തന്നെ നിര്‍വ്വഹിച്ചു. ഇത് ആലപിക്കുന്നതിനായി നേരത്തേ ഒരു ഗായകനെ തീരുമാനിച്ചതായിരുന്നു.
മാവേലിത്തറ കാണും വരെ
ഇത് ജീവിതമാണ്.പച്ചയായ ജീവിതം. സൂര്യന്‍ അറബിക്കടല്‍ ലക്ഷ്യമാക്കിപടിഞ്ഞാറോട്ട് പോകുമ്പോള്‍,നാം ജോലികഴിഞ്ഞ് വീട്ടിലേക്ക്പോവുമ്പോള്‍,തെരുവില്‍ തിരക്ക് കുറയുമ്പോള്‍പോകാന്‍ ഇടമില്ലാതെ തെരുവിന്റെ മൂല ലക്ഷ്യമാക്കി നീങ്ങുന്ന ഒരു കൂട്ടര്‍എവിടേയും ഉണ്ട്. ഓണത്തിന് തെരുവുകളില്‍ തിരക്കേറുമ്പോള്‍, വീടുകളില്‍ആഡംബരം നിറക്കാന്‍ മനുഷ്യ മനസ്സ് ധൃതി വെക്കുമ്പോള്‍, ഒരു കോണില്‍ ആരുംശ്രദ്ധിക്കപ്പെടാതെ കാലം ഇവരെ നോക്കി കൊഞ്ഞനം കുത്തുന്നു.ബിഗ്ബസാറുകളില്‍ ഓണം ആഘോഷിക്കുന്ന ഈ കേരളത്തില്‍ തെരുവുകളിലും ചില മുഖങ്ങള്‍ഉണ്ട്.. ഇത് തെരുവിന്റെ കഥ .കഥയല്ല നിജം.
  
  
പറക്കുംപക്ഷിയെ പിടിക്കുന്നവര്‍
റൂബിയുമായി ഡിസ്കോയില്‍ പ്രവേശിച്ച ഉടനെ ഏറിയ പ്രകാശത്തില്‍ അവന്റെ കണ്ണഞ്ചി. വാദ്യോപകരണങ്ങളുടെ സാന്ദ്രസംഗീതം കാതിലും ഇരമ്പി. മുഖത്തെ അപരിചിതമായ ഭാവപ്പകര്‍ച്ച റൂബി ശ്രദ്ധിക്കാതിരിക്കട്ടെ എന്നവന്‍ ആശിച്ചു. പുറത്തെ കൊടുംചൂടില്‍നിന്ന് വന്ന അവന്റെ ശരീരത്തില്‍ ഡിസ്കോയിലെ എയര്‍കണ്ടീഷനിങ് കുളിര് കോരിയിട്ടു. ഒരുനിമിഷം അന്തിച്ചുനില്‍ക്കുമ്പോള്‍ റൂബി വന്നു കൈപിടിച്ചു. സോഫ്ട്ഡ്രിംഗ്സ് കൌണ്ടറിനടുത്തേക്ക് നയിച്ചു. റൂബി കൈപിടിച്ചപ്പോള്‍ ഒരു പ്രത്യേക സുഖം തോന്നി. ഇങ്ങനെ ഒരനുഭവം ആദ്യമായാണുണ്ടാവുന്നത്. ഇതിനുമുമ്പെ അവളുമായി
കൂലിവേലക്കാരന്റെ വിശ്വാസഗീതം
കേരള രാഷ്ട്രീയത്തില്‍ മന്ത്രി സുധാകരന്റെ വാക്കുകള്‍ക്ക് കാതോര്‍ക്കുകയാണ് ജനങ്ങളും മാധ്യമപ്രവര്‍ത്തകരും. തന്റെ ഉള്ളില്‍ ഇരുത്തംവന്ന ഒരു കവി കൂടിയുണ്ടെന്ന് തെളിയിക്കുകയാണ് അദ്ദേഹം. ദൈവമേ നിന്‍ പേരുചൊല്ലി പൂജ ചെയ്തു പൂജ ചെയ്തു എന്റെ ശരീരം തളരുന്നു എന്റെ ശബ്ദം ചിലമ്പുന്നു ദൈവമേ ഞാന്‍ നിന്നെയെന്നും പേരുചൊല്ലി ധ്യാനിച്ചിട്ടും എന്റെ ഓര്‍മ്മ മറയുന്നോ എന്റെ ജീവന്‍ പൊലിയുന്നോ? വന്നതില്ല നീ ഒരിക്കല്‍- പോലുമെന്റെ അരികത്തില്‍ വന്നു എന്റെ കരസ്പര്‍ശം നടത്തിയില്ല കണ്ണുനീരാല്‍ നിന്‍വഴികള്‍ നനച്ചു ഞാന്‍ സൂക്ഷിച്ചിട്ടും വന്യജല പ്രളയത്താല്‍ തുടച്ചുമാറ്റി, ഭവാന്‍ തുടച്ചുമാറ്റി വേലചെയ്തു തളര്‍ന്നിട്ടും വേലവെയ്പ്പു സഹിച്ചിട്ടും വേവലാതി ഒതുക്കുവാന്‍ നീ അണഞ്ഞില്ല പനികൊണ്ടെന്‍ സന്തതികള്‍ പണിയായുധങ്ങള്‍