| | | | ഒ എന്‍ ജി സി നഷ്ടത്തില്‍ | | | ഓയില്‍ ആന്‍ഡ് നാച്യുറല്‍ ഗ്യാസ് കോര്‍പ്പറേഷന്‍ (ഒ എന്‍ ജി സി) അറ്റാദായത്തില്‍ ഇടിവ്.കമ്പനിയുടെ ആദ്യ പാദത്തില അറ്റ വില്‍പ്പന 8.1 ശതമാനം ഇടിഞ്ഞിട്ടുണ്ട്. ഏപ്രില്‍-ജൂണ്‍ കാലയളവില്‍ കമ്പനിയുടെ അറ്റ വില്‍പ്പന 13666 കോടി രൂപയാണ്. മുന്‍വര്‍ഷം ഇതേ പാദത്തില്‍ 14879 കോടി രൂപയായിരുന്നു അറ്റവില്‍പ്പന. നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദ റിപ്പോട്ടില്‍ ഒ എന്‍ ജി സി അറ്റാദായം 24 ശതമാനം ഇടിഞ്ഞിട്ടുണ്ട്. ഒന്നാം പാദത്തില്‍ കമ്പനിയുടെ അറ്റാദായം 3661 കോടി രൂപയാണ്. 2009-10 സാമ്പത്തിക വര്‍ഷത്തിലെ ആദ്യപാദത്തില്‍ 4848 കോടി രൂപയായിരുന്നു അറ്റാദായം | | | |
|
|
|
|
|
|