| | | | വിലക്കയറ്റ പ്രശ്നത്തില്‍ നാലാം ദിവസവും പാര്‍ലമെന്റ് സ്തംഭിച്ചു | | | വിലക്കയറ്റ പ്രശ്നത്തിന്‍ മേല്‍ പ്രതിപക്ഷ ബഹളം കാരണം നാലാം ദിവസവും പാര്‍ലമെന്റ് സ്തംഭിച്ചു. ഇരു സഭകളും ആദ്യം 12 മണിവരെ നിര്‍ത്തി വച്ചു എങ്കിലും വീണ്ടും ചേര്‍ന്നപ്പോഴും പ്രതിപക്ഷ ബഹളം തുടര്‍ന്നതിനാല്‍ തിങ്കളാഴ്ച വരെ പിരിയുകയായിരുന്നു.വിലക്കയറ്റത്തെ കുറിച്ച് വോട്ടെടുപ്പോടു കൂടിയ ചര്‍ച്ചയ്ക്ക് അനുമതി നല്‍കണമെന്ന് പ്രതിപക്ഷ നേതാവ് സുഷമ സ്വരാജ് ആവശ്യപ്പെട്ടു. രാജ്യസഭയിലും സമാനമായ രംഗങ്ങളാണ് അരങ്ങേറിയത്. വോട്ടെടുപ്പോടു കൂടിയ ചര്‍ച്ച ആവശ്യപ്പെട്ട പ്രതിപക്ഷം സഭാ നടപടികള്‍ തടസ്സപ്പെടുത്തുകയും നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിക്കുകയും ചെയ്തു. | | | |
|
|
|
|
|
|