സൊഹ്‌റാബുദ്ദീന്‍:വിചാരണ ഗുജറാത്തിനു വെളിയിലേക്ക് മാറ്റണമെന്ന് സിബിഐ
സൊഹ്‌റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസിന്റെ വിചാരണ ഗുജറാത്തിനു വെളിയിലേക്ക് മാറ്റണമെന്ന് സിബിഐ സുപ്രീംകോടതിയോട് ആവശ്യപ്പെട്ടു. സൊഹ്‌റാബുദ്ദീന്‍ കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ മൂന്ന് മാസം കൂടി വേണമെന്നും കേസിലെ പ്രധാന സാക്ഷിയായിരുന്ന തുള്‍സിറാം പ്രജാപതിയുടെ കൊലപാതകത്തെ കുറിച്ചുള്ള അന്വേഷണ ചുമതലകൂടി നല്‍കണം എന്നും കേന്ദ്ര ഏജന്‍സി ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.