| | | | സൈനാ നേവാളിന് ഖേല്‍രത്ന ശുപാര്‍ശ | | ഇന്ത്യയുടെ ബാഡ്മിന്‍റണ്‍ താരം സൈനാ നേവാളിന് രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ രാജീവ് ഗാന്ധി ഖേല്‍രത്ന പുരസ്കാരം നല്‍കണമെന്ന് പി ടി ഉഷ അധ്യക്ഷയായ സമിതി ശുപാര്‍ശ ചെയ്തു. തുടര്‍ച്ചയായി മൂന്ന് രാജ്യാന്തര ടൂര്‍ണമെന്‍റുകളില്‍ കിരീടം നേടിയ സൈന ലോക റാങ്കിംഗില്‍ രണ്ടാം സ്ഥാനത്തെത്തി ചരിത്രം കുറിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം അര്‍ജുന പുരസ്കാരം നല്‍കി രാജ്യം സൈനയെ ആദരിച്ചിരുന്നു. ലോക വനിതാ ബോക്സിങ് ചാമ്പ്യന്‍ മേരി കോം ആണ് കഴിഞ്ഞ വര്‍ഷം ഖേല്‍രത്ന പുരസ്കാരത്തിന് അര്‍ഹയായത്.
അഞ്ചു പേരുടെ പട്ടികയില്‍ നിന്നാണ് സൈനയുടെ പേര് സമിതി തെരഞ്ഞെടുത്തത്. | | | |
|
|
|
|
|
|