'സുസ്ഥിര കശുമാവ് വികസനം' പദ്ധതിയ്ക്ക് 57കോടി കേന്ദ്രസഹായം
കശുമാവ് കൃഷി വ്യാപിപ്പിക്കാനുള്ള പദ്ധതി കെ.എസ്.എ.സി.സി നടപ്പാക്കിവരികയാണെന്ന് തൊഴില്‍ മന്ത്രി പി.കെ.ഗുരുദാസന്‍.നാല് വര്‍ഷം കൊണ്ട് കേരളത്തില്‍ നടപ്പിലാക്കാനുദ്ദേശിക്കുന്ന 'സുസ്ഥിര കശുമാവ് വികസനം' എന്ന പദ്ധതിയ്ക്ക് കേന്ദ്രസര്‍ക്കാര്‍ 57.83 കോടി രൂപയുടെ ധനസഹായം അനുവദിച്ചതായും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.