ട്രോളിംഗ് നിരോധനം നാളെ അവസാനിക്കും
സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം നാളെ അവസാനിക്കും.ജൂണ്‍ പതിനാലിന് തുടങ്ങിയ ട്രോളിംഗ് നിരോധനം തീരുന്നതോടെ 50,000ത്തോളം ബോട്ട് തൊഴിലാളികള്‍ കടലിലിറങ്ങും.നിലവില്‍ 12 നോട്ടിക്കല്‍ മൈല്‍ പരിധിക്കകത്തു വള്ളങ്ങള്‍ ഉപയോഗിച്ചുള്ള മത്സ്യ ബന്ധനമാണു നടത്തുന്നത്. ഇത്തവണത്തെ ട്രോളിങ് നിരോധനകാലം സമാധാനപരമായിരുന്നുവെന്നു ഫിഷറീസ് അധികൃതര്‍ പറയുന്നു.



.