അധ്യാപകന്റെ കൈവെട്ടാന്‍ ഉപയോഗിച്ച കാര്‍ പിടിച്ചെടുത്തു
തൊടുപുഴ ന്യൂമാന്‍ കോളജ് അധ്യാപകന്‍ ടി ജെ ജോസഫിന്‍റെ കൈ വെട്ടിയ ശേഷം പ്രതികള്‍ രക്ഷപ്പെടാന്‍ ഉപയോഗിച്ച കാര്‍ പൊലീസ് പിടിച്ചെടുത്തു.കാലടി സ്വദേശിയായ നജീബിന്‍റേതാണ് കറുത്ത നിറമുള്ള ഈ ലാന്‍സര്‍ കാര്‍.ജോസഫിനെ അക്രമിക്കുന്നതിനിടെ പരുക്കേറ്റ ഒരു പ്രതിയെ, നേരത്തേ അറസ്റ്റിലായ ഡോ. റെനീഫിന്‍റെ വീട്ടില്‍ ചികിത്സയ്ക്കെത്തിച്ചിരുന്നു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം ഇവിടെനിന്ന് പ്രതിയെ ഈ കാറില്‍ ആലുവയിലെത്തിച്ച ശേഷം, മറ്റൊരു കാറില്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു.



ആലുവ റൂറല്‍ പൊലീസ് നടത്തിയ റെയ്‌ഡിലാണ് കാര്‍ കസ്റ്റഡിയിലെടുത്തത്.