മുത്തൂറ്റ് പോള്‍:മൂന്നു മാസത്തെ സമയം കൂടി സി ബി ഐ ആവശ്യപ്പെടും
മുത്തൂറ്റ് പോള്‍ എം ജോര്‍ജ് വധക്കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിക്കാന്‍ മൂന്നു മാസത്തെ സമയം കൂടിവേണമെന്ന് ഹൈക്കോടതിയോട് ആവശ്യപ്പെടാന്‍ സി ബി ഐ.കേസന്വേഷണം സി ബി ഐ ഏറ്റെടുത്തിട്ട് ശനിയാഴ്ച ആറുമാസം പൂര്‍ത്തിയാകുകയാണ്.അന്വേഷണം അന്തിമഘട്ടത്തിലാണെന്നും ഇത് പൂര്‍ത്തിയാക്കാന്‍ മൂന്നുമാസത്തെ സമയം കൂടി നല്‍കണമെന്നും ആവശ്യപ്പെട്ട് സി ബി ഐ ഇന്ന് ഹൈക്കോടതിക്ക് അപേക്ഷ നല്‍കുമെന്നാണ് സൂചന.ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരമാണ് പോള്‍ വധക്കേസ് സി ബി ഐ ഏറ്റെടുത്തത്. ആറുമാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിക്കണമെന്നായിരുന്നു ഹൈക്കോടതി നിര്‍ദ്ദേശം.