| | | | വ്യാപാരി വ്യവസായി ഏകോപന സമിതി കടയടപ്പ് സമരം നടത്തി | | വ്യാപാരികള്‍ക്കെതിരെ നടക്കുന്ന ഗൂഢ നീക്കങ്ങളില്‍ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി നേതൃത്വത്തില്‍ കടയടപ്പ് സമരം നടത്തി. വ്യാപാരികള്‍ രാജ്ഭവനിലേക്കു പ്രകടനവും ധര്‍ണയും നടത്തും. സംഘടന വിവിധ ആവശ്യങ്ങളുന്നയിച്ച് കഴിഞ്ഞ ദിവസം ഗവര്‍ണര്‍ക്ക് നിവേദനം നല്‍കിയിരുന്നു. 10 ദിവസം മുന്‍പ് കാസര്‍കോടു നിന്നാരംഭിച്ച വാഹന പ്രചാരണ ജാഥ ബുധനാഴ്ച തിരുവനന്തപുരത്ത് സമാപിച്ചു. ദേശീയ പാതയുടെ വീതി 30 മീറ്ററിലും കൂട്ടാനുള്ള നീക്കമാണ് വ്യാപാരികളുടെ പ്രതിഷേധത്തിന് പ്രധാന കാരണം. റോഡ് വികസനത്തിനായി മുന്‍പ് ഏറ്റെടുത്ത ഭൂമിയ്ക്ക് ന്യായവില ലഭിച്ചിട്ടില്ലെന്ന് ഇവര്‍ ആരോപിയ്ക്കുന്നു.
ഇടത് അനുകൂല വ്യാപാര സംഘടനയായ വ്യാപാരി വ്യവസായി സമിതി സമരത്തില്‍ പങ്കെടുക്കുന്നില്ല.
| | | |
|
|
|
|
|
|