കെസിബിസി സര്‍ക്കുലര്‍:റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യം
വിശ്വാസികളല്ലാത്തവര്‍ക്ക് വോട്ട് ചെയ്യരുതെന്ന് ആവശ്യപ്പെട്ടുകൊണ്ട് കെസിബിസി സര്‍ക്കുലര്‍ ഇറക്കിയെന്ന പരാതിയുടെ നിജസ്ഥിതി അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ എറണാകുളം ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടു.നിരീശ്വര പ്രത്യയ ശാസ്ത്രം പ്രോത്സാഹിപ്പിയ്ക്കുന്നവര്‍ സ്വതന്ത്രരായി മത്സരിച്ച്‌ വോട്ട്‌ നേടാന്‍ ശ്രമിക്കുമെന്നും ഈ കെണിയില്‍ വിശ്വാസികള്‍ വീഴാതെ ശ്രദ്ധിയ്ക്കണമെന്നും നിര്‍ദ്ദേശിച്ച് കെസിബിസി സര്‍ക്കുലര്‍ ഇറക്കിയെന്നായിരുന്നു പരാതി. ഈ മാസം 18 ന്‌ പള്ളികളില്‍ വായിച്ച, കത്തോലിക്ക മെത്രാന്‍ സമിതിയുടെ സര്‍ക്കുലറാണ് വിവാദമായത്.