തച്ചങ്കരി:ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി
വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്ന കേസില്‍ ഐജി ടോമിന്‍ ജെ. തച്ചങ്കരിക്കെതിരെയുള്ള അന്വേഷണം ഉടന്‍ പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കി. വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ തച്ചങ്കരിക്കെതിരെ വകുപ്പു തല നടപടികള്‍ കൈക്കൊള്ളാനും ഹൈക്കോടതി നിര്‍ദേശിച്ചു. എന്നാല്‍ വിജിലന്‍സ് വകുപ്പിനെതിരെ കോടതിയലക്്ഷ്യ നടപടി സ്വീകരിക്കേണ്ട സാഹചര്യമില്ലെന്ന് കോടതി വ്യക്തമാക്കി.



തച്ചങ്കരിക്കെതിരായ വിജിലന്‍സ് അന്വേഷണം ആറു മാസത്തിനകം പൂര്‍ത്തിയാക്കുമെന്ന ഉറപ്പ് സര്‍ക്കാര്‍ പാലിച്ചിട്ടില്ലെന്നു കാണിച്ച് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസ് ആര്‍ ബസന്തിന്‍റെ നിര്‍ദേശം.ആലപ്പുഴ മിത്രകരി സ്വദേശി ബോബി കുരുവിളയാണ് ഹര്‍ജി നല്‍കിയത്.