അമിത് ഷായെ സിബിഐ ചോദ്യം ചെയ്ത് തുടങ്ങി
സൊഹ്‌റാബുദ്ദീന്‍ വ്യാ‍ജ ഏറ്റുമുട്ടല്‍ കേസില്‍ അറസ്റ്റിലായ ഗുജറാത്ത് മുന്‍ ആഭ്യന്തര സഹമന്ത്രി അമിത് ഷായെ സിബിഐ ബുധനാഴ്ച ചോദ്യം ചെയ്ത് തുടങ്ങി. മൂന്ന് ദിവസമായിരിക്കും ഷായെ ചോദ്യം ചെയ്യലിനു വിധേയമാക്കുക.ഒരു ജുഡീഷ്യല്‍ ഓഫീസറിന്റെ സാന്നിധ്യത്തില്‍ നടക്കുന്ന ചോദ്യം ചെയ്യല്‍ വീഡിയോയില്‍ പകര്‍ത്തുകയും ചെയ്യും.