നെല്‍വയലുകള്‍ നികത്തിയാല്‍ നടപടി: പാലൊളി
നെല്‍വയലുകള്‍ നികത്തി കെട്ടിടങ്ങള്‍ കെട്ടാതിരിയ്ക്കാന്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ കൂടുതല്‍ ശ്രദ്ധ കാണിയ്ക്കണമെന്ന് മന്ത്രി പാലൊളി മുഹമ്മദ് കുട്ടി.ഇതിനായി വകുപ്പ് കര്‍ശന നടപടികള്‍ എടുക്കും. ഇനി വയല്‍ നികത്തി നിര്‍മ്മിക്കുന്ന കെട്ടിടങ്ങള്‍ക്കു ലൈസന്‍സു നല്‍കിയാല്‍ പഞ്ചായത്തുകള്‍ക്കെതിരെ നടപടിയെടുക്കാനാണ് ഉദ്ദേശിയ്ക്കുന്നതെന്ന് മന്ത്രി നിയമസഭയെ അറിയിച്ചു.