| | | | കൊടിക്കുന്നില്‍:വിജയം റദ്ദാക്കിയ നടപടിക്ക് സ്റ്റേ | | മാവേലിക്കര എംപി കൊടിക്കുന്നില്‍ സുരേഷിന്റെ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കിയ നടപടിക്ക് ഹൈക്കോടതി ഉപാധികളോടെ സ്റ്റേ അനുവദിച്ചു. മൂന്നാഴ്ചത്തേക്കാണ് സ്റ്റേ അനുവദിച്ചിരിക്കുന്നത്.കൊടിക്കുന്നില്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതിയുടെ നടപടി. പാര്‍ലമെന്റ് നടപടിയില്‍ സുരേഷിന് പങ്കെടുക്കാമെന്നും എന്നാല്‍ സഭയില്‍ നടക്കുന്ന വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ പാടില്ലെന്നും കോടതി നിര്‍ദേശിച്ചു. എംപി എന്ന പേരില്‍ മറ്റ് ആനുകൂല്യങ്ങളും കൈപ്പറ്റാന്‍ പാടില്ലെന്നും നിര്‍ദ്ദേശമുണ്ട്.
| | | |
|
|
|
|
|
|