സുരേന്ദ്രന്‍ പിള്ളയുടെ സത്യപ്രതിജ്ഞ തീരുമാനം നാളെ
വി സുരേന്ദ്രന്‍ പിള്ളയുടെ വകുപ്പും സത്യപ്രതിജ്ഞാ തീയ്യതിയും സംബന്ധിച്ച്‌ നാളെ ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചതായി കേരളാ കോണ്‍ഗ്രസ്‌ നേതാവ്‌ പിസി തോമസ്. മുഖ്യമന്ത്രി വിഎസ്‌ അച്യുതാനന്ദനുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം സംസാരിക്കുകയായിരുന്നു തോമസ്.കേരള കോണ്‍ഗ്രസ് നേതാക്കളായ സുരേന്ദ്രന്‍ പിള്ളയ്ക്കും ജോര്‍ജ്ജ്‌ സെബാസ്റ്റിയനുമൊപ്പമാണ്‌ തോമസ്‌ മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചത്‌.

ഓഗസ്റ്റ്‌ നാലിന്‌ മുന്‍പ്‌ സത്യപ്രതിജ്ഞ നടക്കുമെന്നാണ്‌ പ്രതീക്ഷയെന്ന്‌ സുരേന്ദ്രന്‍പിള്ള വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.