| | | | ആന്ധ്രാപ്രദേശില്‍ ഇടക്കാല വോട്ടെടുപ്പ് തുടങ്ങി | | | ആന്ധ്രാപ്രദേശില്‍ ഇടക്കാല തെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് തുടങ്ങി. തെലങ്കാന മേഖലയിലെ പത്തു നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍പ്പെടെ 12 മണ്ഡലങ്ങളാണു തെരഞ്ഞെടുപ്പ് നടക്കുന്നത്. പ്രത്യേക തെലങ്കാന സംസ്ഥാനം വേണമെന്ന ആവശ്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ അന്തിമ തീരുമാനം എടുക്കാത്തതില്‍ പ്രതിഷേധിച്ച് പത്ത് എം എല്‍മാര്‍ രാജി വച്ച ഒഴിവിലേക്കാണ് ഇടക്കാല വോട്ടെടുപ്പ് നടക്കുന്നത്. കോണ്‍ഗ്രസ്, തെലങ്കാന രാഷ്ട്രീയ സമതി, തെലങ്കു ദേശം പാര്‍ട്ടി തുടങ്ങി മുന്‍നിര പാര്‍ട്ടികളുടെ പ്രതിനിധികള്‍ മത്സരംഗത്തുണ്ട്. വോട്ടെണ്ണല്‍ ജൂലൈ 30ന് നടക്കും. | | | |
|
|
|
|
|
|