| | | | വിലക്കയറ്റം:പാര്ലമെന്റില് പ്രതിപക്ഷ ബഹളം | | | പെട്രോളിയം ഉല്പന്നങ്ങളുടെ വിലക്കയറ്റം ചര്ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പാര്ലമെന്റില് പ്രതിപക്ഷ ബഹളം.തുടര്ന്ന് ഇരു സഭകളും നിര്ത്തിവെച്ചു. 12 പ്രതിപക്ഷ അംഗങ്ങള് ആണ് വിലകയറ്റം ചര്ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് അടിയന്തിരപ്രമേയത്തിന് ലോക്സഭയില് നോട്ടീസ് നല്കിയത്. ചോദ്യോത്തരവേള നിര്ത്തിവെച്ച് അടിയന്തിരപ്രമേയം ചര്ച്ചയ്ക്ക് എടുക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. അടിയന്തിരപ്രമേയത്തിനു നോട്ടീസ് നല്കിയതിനു ശേഷം പ്രതിപക്ഷാംഗങ്ങള് സഭയുടെ നടുത്തളത്തിലിറങ്ങി ബഹളം വെയ്ക്കുകയായിരുന്നു. | | | |
|
|
|
|
|
|