എല്ലാ പ്രധാന ചെക്ക് പോസ്റ്റുകളിലും ക്യാമറ:ഐസക്ക്
സംസ്ഥാനത്തെ എല്ലാ പ്രധാന ചെക്ക് പോസ്റ്റുകളിലും ഓഗസ്റ്റ് മാസത്തോടെ ക്യാമറ സ്ഥാപിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക് അറിയിച്ചു. നികുതി വെട്ടിപ്പു കണ്ടുപിടിക്കുന്നതിനായാണ് ചെക്ക് പോസ്റ്റുകളില്‍ പ്രധാനമായും ക്യാമറകള്‍ സ്ഥാപിക്കുന്നത്. ക്യാമറ സ്ഥാപിക്കുന്നതോടെ ചെക്ക് പോസ്റ്റുകളില്‍ എന്ത് നടക്കുന്നുവെന്ന് മന്ത്രിയുടേയോ കമ്മീഷണറുടേയോ ഓഫീസിലിരുന്ന്‌ അറിയാന്‍ കഴിയും.