വി സുരേന്ദ്രന്‍ പിള്ള മന്ത്രിയാകും
വി സുരേന്ദ്രന്‍ പിള്ളയെ മന്ത്രിയാക്കാന്‍ ഇടതുമുന്നണി യോഗം തീരുമാനിച്ചു. ഏതു വകുപ്പാണ് അദ്ദേഹത്തിന് നല്കുക എന്നത് സംബന്ധിച്ച് തീരുമാനമായിട്ടില്ല.മന്ത്രിസ്ഥാനം വേണമെന്ന് പി സി വിഭാഗത്തിന്‍റെ ആവശ്യം ന്യായമാണെന്ന് ഘടകകക്ഷികളും സമ്മതിച്ചിരുന്നു.പുതിയ ഘടകകക്ഷികളെ ഉള്‍പ്പെടുത്തിയതിനു ശേഷമുള്ള ഇടതുമുന്നണിയുടെ ആദ്യയോഗത്തില്‍ തന്നെയാണ് പിള്ള മന്ത്രിസ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. മന്ത്രിസ്ഥാനം ആവശ്യപ്പെട്ട് പി സി തോമസ് വിഭാഗം കഴിഞ്ഞദിവസം മുന്നണി നേതൃത്വത്തിന് കത്തു നല്കിയിരുന്നു.