സത്യം തട്ടിപ്പുകേസിന്റെ വാദം ജൂലൈ 29ന് തുടങ്ങും
സത്യം കമ്പ്യൂട്ടേഴ്‌സ് സാമ്പത്തിക തട്ടിപ്പുകേസിന്റെ വാദം ജൂലൈ 29ന് വ്യാഴാഴ്ച തുടങ്ങും. തിങ്കളാഴ്ച കേസ് പരിഗണിച്ച പ്രത്യേക കോടതി വാദം വ്യാഴാഴ്ചയിലേയ്ക്ക് മാറ്റുകയായിരുന്നു. പത്ത് പ്രതികളുടെ വിസ്താരവും വാദവുമാണ് വ്യാഴാഴ്ച മുതല്‍ ആരംഭിക്കുന്നത്. സത്യം കമ്പ്യൂട്ടേഴ്‌സിന്റെ സ്ഥാപകനായ ബി രാമലിംഗരാജുവാണ് കേസിലെ ഒന്നാം പ്രതി.