തന്റെ പരാമര്‍ശങ്ങളെ തെറ്റായി വ്യാഖ്യാനം ചെയ്തെന്ന് മുഖ്യമന്ത്രി
പോപ്പുലര്‍ ഫ്രണ്ടിനെതിരെ താന്‍ നടത്തിയ പരാമര്‍ശങ്ങളെ തെറ്റായി വ്യാഖ്യാനം ചെയ്തെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍. പോപ്പുലര്‍ ഫ്രണ്ടിനെതിരായ തന്‍റെ പ്രസ്താവന മുസ്ലീം വിരുദ്ധമാണെന്ന വിമര്‍ശനം ദുരുദ്ദേശ്യപരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.ആര്‍ എസ്‌ എസിനെയും ഹിന്ദു തീവ്രവാദത്തെയും എതിര്‍ക്കുന്ന പ്രസ്ഥാനമാണ്‌ തന്‍റേത്‌. ഇതിനര്‍ത്ഥം സി പി എം ഹിന്ദു സമുദായത്തിനെതിരാണെന്നല്ല. മുസ്ലീം ലീഗ്‌ തന്നെ വിമര്‍ശിക്കുന്നത്‌ രാഷ്ട്രീയ ലക്‌ഷ്യങ്ങളോടെ ആണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.വ്യക്തമായ ചില വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്‌ താന്‍ പോപ്പുലര്‍ ഫ്രണ്ടിനെതിരെ വിമര്‍ശനം നടത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.



മുസ്ലീംസമുദായത്തിലെ ഭൂരിപക്ഷവും പോപ്പുലല്‍ ഫ്രണ്ടിനെതിരാണ്‌. ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്‌ നല്‍കിയ മറുപടിയില്‍ താന്‍ മുസ്ലീം സമുദായത്തെ മുഴുവനായും തെറ്റായ വാക്കുകള്‍ ഉപയോഗിച്ച്‌ കുറ്റപ്പെടുത്തിയിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.