| | | | ഗൂഡാലോചന കോണ്‍ഗ്രസിനുള്ളില്‍ നിന്ന് തന്നെ:കൊടിക്കുന്നില്‍ | | തനിക്ക് സംവരണ മണ്ഡലത്തില്‍ മത്സരിക്കാന്‍ യോഗ്യമില്ലെന്ന് കാണിച്ച് എതിര്‍സ്ഥാനാര്‍ത്ഥി ആര്‍ എസ് അനില്‍ പരാതി നല്കിയതിനു പിന്നില്‍ കോണ്‍ഗ്രസില്‍ തന്നെ ഉള്ളവരാണെന്ന് കൊടിക്കുന്നില്‍ സുരേഷ്.കൊല്ലത്തെ ചില കോണ്‍ഗ്രസ് നേതാക്കളുടെ ഗൂഡാലോചനയുടെ ഫലമാണ് ഇപ്പോഴത്തെ വിധിക്കു പിന്നിലെന്നും അദ്ദേഹം പറഞ്ഞു.
വളരെ താഴ്ന്ന തലത്തില്‍ നിന്ന് വളര്‍ന്നു വന്ന് താന്‍ എ ഐ സി സി സെക്രട്ടറി സ്ഥാനത്ത് വരെയെത്തി.പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ 15 വയസ് മാത്രം ഉള്ളപ്പോള്‍ താന്‍ സര്‍ട്ടിഫിക്കറ്റിലെ ജാതി മാറ്റിയതാണ്. വ്യവസ്ഥാപിതമായ മാര്‍ഗത്തിലൂടെയാണ് ജാതി മാറ്റിയിരുന്നത്. അന്ന് പാര്‍ലമെന്‍റില്‍ മത്സരിക്കുമെന്ന് വിചാരിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഭാവി നടപടികള്‍ ഹൈക്കമാന്‍ഡുമായി ആലോചിച്ചതിനു ശേഷം തീരുമാനിക്കും. വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്നും തന്‍റെ ഭാഗം പൂര്‍ണമായും ബോധ്യപ്പെടുത്താന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
| | | |
|
|
|
|
|
|