സര്‍ക്കാര്‍ പ്രതിനിധിയെ അപമാനിച്ചില്ലെന്ന് ഹൈക്കോടതി
പൊതുനിരത്തില്‍ യോഗം നിരോധിച്ചതിനെതിരായ റിവ്യൂ ഹര്‍ജി പരിഗണിക്കുന്ന വേളയില്‍ സര്‍ക്കാര്‍ പ്രതിനിധിയെ ശിഖണ്ഡി എന്നു വിശേഷിപ്പിച്ചിട്ടില്ലെന്ന് ഹൈക്കോടതി. കോടതി നടപടികള്‍ മാധ്യമങ്ങള്‍ നാടകീയമാക്കുകയാണ്. ചില മാധ്യമങ്ങള്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുക യായിരുന്നുവെന്നുവെന്ന് ഹര്‍ജി പരിഗണിക്കുന്ന ബഞ്ചിലെ ജസ്റ്റിസ് സിഎന്‍ രാമചന്ദ്രന്‍ നായര്‍ പറഞ്ഞു.ശിഖണ്ഡിയെന്ന് പരാമര്‍ശിച്ചത് അഡിഷണല്‍ സെക്രട്ടറിയെയോ മറ്റു സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയോ അല്ല. ഈ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാകാം മുഖ്യമന്ത്രി പ്രതികരിച്ചത്.



ശിഖണ്ഡി എന്ന പരാമര്‍ശം ഉദ്യോഗസ്‌ഥരെ ഉദ്ദേശിച്ചല്ല.ചില നിലപാടുകളെ കുറിച്ചാണ്‌ ഇങ്ങനെ പറഞ്ഞത്‌.കോടതി നടപടികള്‍ സത്യസന്ധമായ രീതിയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് എതിരല്ല. എന്നാല്‍ ഈ കാര്യത്തില്‍ സര്‍ക്കാരിനില്ലാത്ത താല്‍പര്യം ചില മാധ്യമങ്ങള്‍ക്കുണ്ട്. ഇത്തരം നടപടികള്‍ നിയന്ത്രിക്കാന്‍ തങ്ങള്‍ക്കറിയാമെന്ന് കോടതി വ്യക്തമാക്കി.