കെആര്‍എസ് ഗോഡൌണില്‍ വന്‍ അഗ്നിബാധ
കെആര്‍എസ് പാഴ്സല്‍ സര്‍വീസിന്റെ തൃശൂരിലെ ഗോഡൌണില്‍ ഉണ്ടായ വന്‍ അഗ്നിബാധയില്‍ കോടികളുടെ നഷ്ടം. തൃശൂര്‍ നഗരത്തിലെ പള്ളിക്കുളം റോഡിലുള്ള പാഴ്സല്‍ ഗോഡൌണിനാണ് തീപിടിച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്ന് കരുതുന്നു.ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് അപകടമുണ്ടായത്.രാവിലെ ഏഴ് മണിയോടെയാണ് തീ തികച്ചും നിയന്ത്രണത്തിലായത്.ഫയര്‍ എഞ്ചിനുകള്‍ ഉപയോഗിച്ചാണ് തീയണച്ചത്.