നെടുമ്പാശ്ശേരി:വിമാനത്തില്‍ രാസവസ്തു ചോര്‍ന്നു
നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ സുരക്ഷാ വീഴ്ചയെപ്പെറ്റി അന്വേഷണത്തിന് ഉത്തരവിട്ടു. എയര്‍പോര്‍ട്ട് ഡയറക്ടറാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ഇന്നു രാവിലെയാണ് കിംഗ് ഫിഷര്‍ വിമാനത്തില്‍ രാസവസ്തു ചോര്‍ന്നത്.

പരിശോധിക്കാതെയാണോ രാസവസ്തു വിമാനത്തില്‍ എത്തിയതെന്ന് സംഘം അന്വേഷിക്കും. ബോറിക് ആസിഡാണ് വിമാനത്തില്‍ ചോര്‍ന്നതെന്ന് കണ്ടെത്തിയിരുന്നു.