കൊച്ചി മെട്രോ:നിലപാടെടുത്തിട്ടില്ലെന്ന് അലുവാലിയ
കൊച്ചി മെട്രോ സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പാക്കണമെന്ന് നിലപാടെടുത്തിട്ടില്ലെന്ന് ആസൂത്രണ കമ്മീഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടേക് സിംഗ് അലുവാലിയ. കൊച്ചിമെട്രോയില്‍ കേന്ദ്രത്തിന്‍റെ ഓഹരി പങ്കാളിത്തം വേണമെന്ന കേരളത്തിന്‍റെ ആവശ്യത്തോട്‌ കമ്മീഷന്‍ യോജിക്കില്ലെന്നും അലുവാലിയ വ്യക്തമാക്കി. പൊതുമേഖലാ സംരംഭമായി സംസ്ഥാനത്തിന്‌ പദ്ധതി നടപ്പാക്കാവുന്നതാണ്‌. പൊതുമേഖലയിലാണ്‌ പദ്ധതിയെങ്കില്‍ കേന്ദ്രം ഗ്രാന്‍റ് നല്‍കുമെന്നും അലുവാലിയ അറിയിച്ചു.



ദേശീയ വികസന കൗണ്‍സില്‍ (എന്‍ഡിസി) യോഗത്തിനു ശേഷം സംസാരിക്കവേയാണ്‌ മൊണ്ടെക്‌ സിംങ്‌ അലുവാലിയ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്‌.