മുഖ്യമന്ത്രിയുടെ പ്രസ്താവന തരംതാണതാണത് :കുഞ്ഞാലിക്കുട്ടി
മുസ്ലീംഗങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി നടത്തിയ പ്രസ്താവന തരംതാണതാണെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. മുഖ്യമന്ത്രിക്ക് അധിക കാലം കസേരയിലിരിക്കാന്‍ കഴിയില്ലെന്ന്‌ തിരിച്ചറിഞ്ഞതിലുള്ള വെപ്രാളമാണ്‌ മുസ്ലീം സമുദായത്തിനെതിരായ പ്രസ്താവനയ്ക്ക്‌ കാരണം.



ഇത്ര വില കുറഞ്ഞ പ്രസ്താവന കേരളം ഇതിന്‌ മുമ്പ് കണ്‌ടിട്ടില്ലെന്നും മുഖ്യമന്ത്രി ആരോപണമുന്നയിക്കുന്ന സംഘടനകള്‍ ഇപ്പോഴും എല്‍ഡിഎഫിനൊപ്പമാണെന്നും കുഞ്ഞാലികുട്ടി പറഞ്ഞു‌.തീവ്രവാദസംഘടനകളുമായി ആലോചിച്ചുറപ്പിച്ച്‌ നടത്തിയതാണ്‌ ഈ പ്രസ്താവനയെന്ന്‌ കരുതേണ്ടിയിരിക്കുന്നു എന്നും കുഞ്ഞാലിക്കുട്ടി ആരോപിച്ചു. മുസ്ലീം സമുദായത്തിന്‌ ബാധ്യതയാണ്‌ പോപ്പുലര്‍ ഫ്രണ്‌ടെന്ന സംഘടനയെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.