| | | | മുസ്ലീം രാജ്യമാക്കാന് പോപ്പുലര് ഫ്രണ്ട് ശ്രമം:മുഖ്യമന്ത്രി | | കേരളത്തെ മുസ്ലീം രാജ്യമാക്കാന് പോപ്പുലര് ഫ്രണ്ട് ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്.പത്തോ ഇരുപതോ വര്ഷം കഴിയുമ്പോള് കേരളത്തെ മുസ്ലീം രാജ്യമായി മാറ്റിക്കളയാം എന്നുവിചാരിച്ചാണ് പോപ്പുലര് ഫ്രണ്ട് പോലുള്ള സംഘടനയുടെ പ്രവര്ത്തനങ്ങള്. മുസ്ലീം ഭൂരിപക്ഷം ഉണ്ടാക്കുകയാണ് ഇത്തരക്കാരുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
യുവാക്കളെ പണം നല്കി മതം മാറ്റാന് പോലും ശ്രമം നടക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.വിവാഹത്തിലൂടെയും മറ്റും ഇതിനുള്ള ശ്രമങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മത തീവ്രവാദ സംഘങ്ങള്ക്കെതിരായി പൊലീസ് വിട്ടുവീഴ്ചയില്ലാത്ത നടപടിയെടുക്കുമെന്നും വി എസ് വ്യക്തമാക്കി.
| | | |
|
|
|
|
|
|