| | | | കണ്ടല്‍പാര്‍ക്ക് നിര്‍മ്മാണം തീരദേശ നിയമം ലംഘിച്ച് | | കണ്ണൂര്‍ പാപ്പിനിശ്ശേരിയിലെ വിവാദ കണ്ടല്‍പാര്‍ക്ക് തീരദേശ നിയമം ലംഘിച്ചതായി വിദഗ്ധ സമിതി കണ്ടെത്തി. പാര്‍ക്ക് നിര്‍മ്മാണത്തിനായി മൂന്ന് ഏക്കര്‍ സ്വാഭാവിക കണ്ടല്‍ നശിപ്പിച്ചതായും സമിതി കണ്ടെത്തിയിട്ടുണ്ട്.പഞ്ചായത്തിന്റെ അനുമതിയില്ലാതെ രണ്ട് കോടി രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇവിടെ നടത്തിയിട്ടുണ്ട്.
തീംപാര്‍ക്ക് തയ്യാറാക്കുന്ന രീതിയിലുള്ള നിര്‍മ്മാണമാണ് പാര്‍ക്കില്‍ നടത്തിയിരിക്കുന്നതെന്നും സമിതിയുടെ പ്രാഥമികറിപ്പോര്‍ട്ടിലുണ്ട്.
| | | |
|
|
|
|
|
|