| | | | പണപ്പെരുപ്പം ഈ വര്‍ഷം അവസാനത്തോടെ കുറയും:മന്മോഹന്‍ | | ഭക്‍ഷ്യവിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ഈ വര്‍ഷം അവസാനത്തോടെ കുറഞ്ഞു തുടങ്ങുമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്. പണപ്പെരുപ്പം നിയന്ത്രിക്കാനായി കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതികള്‍ വിജയമാണ്. സംസ്ഥാനങ്ങള്‍ കൈവരിക്കുന്ന വളര്‍ച്ചാ നിരക്കുകള്‍ നിലനിര്‍ത്താന്‍ ശ്രമിക്കണമെന്നും സിംഗ് യോഗത്തില്‍ പറഞ്ഞു.
നക്സല്‍ ബാധിത സംസ്ഥാനങ്ങളില്‍ വികസന പദ്ധതികള്‍ നടപ്പാക്കുമ്പോള്‍ സംസ്ഥാനങ്ങളിലെ പ്രത്യേക സാഹചര്യം കണക്കിലെടുക്കണം എന്നും സംസ്ഥാന സര്‍ക്കാരുകളുടെയും മറ്റ് പങ്കാളികളുടെയും അഭിപ്രായം കണക്കിലെടുക്കണം എന്നും സിംഗ് ആസൂത്രണ കമ്മീഷനോട് ആവശ്യപ്പെട്ടു.
| | | |
|
|
|
|
|
|