പോപ്പുലര്‍ ഫ്രണ്ട് മതവികാരം ഇളക്കിവിടുന്നു:കോടിയേരി
മതവികാരം ഇളക്കിവിടുന്ന പ്രവര്‍ത്തനമാണ് പോപ്പുലര്‍ ഫ്രണ്ടിന്‍റേതെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. കേരളത്തിലെ ഭൂരിപക്ഷം മുസ്ലീങ്ങളും പോപ്പുലര്‍ ഫ്രണ്ടിനെതിരാണെന്നും പോപ്പുലര്‍ ഫ്രണ്ടിന്‍റെ സംസ്ഥാനാന്തര ബന്ധങ്ങള്‍ അന്വേഷിക്കുകയാണെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.പൊലീസില്‍ ഭീകരവിരുദ്ധ പ്രത്യേക വിഭാഗത്തിന്‌ രൂപം നല്‍കാന്‍ തീരുമാനിച്ചതായും ആഭ്യന്തരമന്ത്രി അറിയിച്ചു.

പൊലീസിന്‍റെ ആഭ്യന്തര ആവശ്യത്തിനായി ഡിജിറ്റല്‍-ക്രിമിനല്‍ ഗാലറി രൂപീകരിക്കാനും തീരുമാനമായി.