| | | | പൊലീസിന്റെ ഉന്നതതലയോഗം ഇന്ന് | | സംസ്ഥാനത്ത് തീവ്രവാദ ഭീഷണി വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ ഇക്കാര്യങ്ങള്‍ വിലയിരുത്താന്‍ പൊലീസിന്‍റെ ഉന്നതതലയോഗം ഇന്ന് ചേരും. തിരുവനന്തപുരത്ത് പൊലീസ് ആസ്ഥാനത്താണ് യോഗം ചേരുന്നത്.ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍റെ അധ്യക്ഷതയിലാണ് യോഗം ചേരുക.ജില്ലാ പൊലീസ് സൂപ്രണ്ടുമാര്‍, കമ്മീഷണര്‍മാര്‍ മുതല്‍ എ ഡി ജി പിമാര്‍ വരെയുള്ള ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുക്കും. ഓരോ ജില്ലകളിലെയും സ്ഥിതിയെക്കുറിച്ച് യോഗത്തില്‍ എസ്‌പിമാര്‍ റിപ്പോര്‍ട്ട് നല്‍കും.
വ്യാജ ബോംബ് ഭീഷണികള്‍, പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ കാര്യങ്ങളാണ് പ്രധാനമായും യോഗത്തില്‍ ചര്‍ച്ച ചെയ്യുക എന്നാണ് സൂചനകള്‍. | | | |
|
|
|
|
|
|