| | | | ഗുജറാത്ത് ആഭ്യന്തര മന്ത്രി അമിത് ഷാ രാജിവെച്ചു | | സെറാബുദ്ദീന്‍ വധക്കേസില്‍ പ്രതിയാക്കപ്പെട്ട ഗുജറാത്ത് ആഭ്യന്തര മന്ത്രി അമിത് ഷാ രാജിവെച്ചു.അമിത് ഷായെ അറസ്റ്റു ചെയ്യാന്‍ സിബിഐ നീക്കങ്ങള്‍ നടത്തുന്നുവെന്ന സൂചനകള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് അമിത് ഷായുടെ രാജി. ആഭ്യന്തര മന്ത്രിയുടെ രാജി സ്വീകരിച്ചുവെന്ന് ഗുജറാത്ത് മുഖ്യമന്ത്രി മോഡി അറിയിച്ചു. കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും മോഡി പറഞ്ഞു.
അമിത് ഷായെ പ്രതിയാക്കി കൊണ്ട് വെള്ളിയാഴ്ച സിബിഐ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ഇതിന് പിന്നാലെ അമിത് ഷായുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയും കോടതി തള്ളി. രണ്ട് തവണ സമന്‍സ് അയച്ചിട്ടും ഷാ ഹാജരാകാതിരുന്നതിനെത്തുടര്‍ന്നാണ് ക്രിമിനല്‍ ഗൂഢാലോചന, തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തല്‍, തെളിവ് നശിപ്പിയ്ക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് പ്രത്യേക സിബിഐ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.
| | | |
|
|
|
|
|
|