| | | | മുംബൈ ഭീകരാക്രമണം:പാക് അന്വേഷിക്കട്ടെയെന്ന് യുഎസ് | | മുംബൈ ഭീകരാക്രമണത്തിന്റെ അന്വേഷണം പാകിസ്താന് തുടരണമെന്നും കുറ്റവാളികളെ നിയമത്തിനു മുന്നിലെത്തിക്കണമെന്നും അമേരിക്ക.അന്വേഷണം നടത്തേണ്ട ആവശ്യം പാകിസ്താനെ ബോധ്യപ്പെടുത്താന് ചര്ച്ച തുടരുമെന്നും അദ്ദേഹം അറിയിച്ചു.പാകിസ്താന്റെയും മേഖലയുടെതന്നെയും ഗുണത്തിനുവേണ്ടി ചെയ്തിരിക്കേണ്ട കാര്യങ്ങളാണിവയെന്നും യു.എസ്. വിദേശകാര്യ വക്താവ് പി.ജെ. ക്രൗലി പറഞ്ഞു.
ഇത് പാകിസ്താനും ഇന്ത്യയ്ക്കും ഒരുപോലെ പ്രധാനമാണ്.ഭീകരതയ്ക്കെതിരായ യുദ്ധത്തില് പാകിസ്താനുമായി പൂര്ണ സഹകരണമുണ്ടാവും ക്രൗലി വ്യക്തമാക്കി.
| | | |
|
|
|
|
|
|