രഞ്ജിതയെ വേട്ടയാടരുതെന്ന് സ്വാമി നിത്യാനന്ദ
നടി രഞ്ജിത തന്റെ ശിഷ്യയാണെന്നും അവരെ അനാവശ്യമായി വേട്ടയാടരുതെന്നും സ്വാമി നിത്യാനന്ദ.എന്നെ കുറ്റപ്പെടുത്തുന്നതില്‍ വിഷമമില്ല. വിവാദങ്ങള്‍ അവരുടെ മനസ്സിനെയാണ് മുറിപ്പെടുത്തിയത്. അവര്‍ ഒരുപാട് സഹിച്ചു. രഞ്ജിതയോടും അവരുടെ കുടുംബാംഗങ്ങളോടും ഞാന്‍ മാപ്പു ചോദിയ്ക്കുന്നു.-ധ്യാനപീഠം ആശ്രമത്തിന്റെ ഔദ്യോഗിക വെബ് സൈറ്റിലൂടെയാണ് നിത്യാനന്ദ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.



നടി രഞ്ജിതയുമൊത്തുള്ള കിടപ്പറരംഗങ്ങളടങ്ങിയ വിവാദ സിഡി പുറത്തായതിന് ശേഷം ഇതാദ്യമായാണ് നിത്യാനന്ദ രഞ്ജിതയെക്കുറിച്ച് പരാമര്‍ശിയ്ക്കുന്നത്. തന്റെ വിശ്വസ്തരായ ഭക്തരെ ആക്രമിയ്ക്കരുതെന്നും നിത്യാനന്ദ ആവശ്യപ്പെടുന്നു.. എന്റെ ശിഷ്യത്വം സ്വീകരിച്ച ഭക്തയാണ് രഞ്ജിത. അരമണിക്കൂറോളം നീളുന്ന പ്രഭാഷണത്തില്‍ രഞ്ജിതയെ ആവോളം പ്രകീര്‍ത്തിച്ചുകൊണ്ടാണ് സ്വാമി സംസാരിച്ചത്.