കൈവെട്ട് :അന്വേഷണ സംഘത്തില്‍ മാറ്റമില്ലെന്ന് ഐജി
ചോദ്യപേപ്പര്‍ വിവാദത്തെ തുടര്‍ന്ന് തൊടുപുഴ ന്യൂമാന്‍സ് കോളജ് അധ്യാപകന്‍ ടി ജെ ജോസഫിന്‍റെ കൈ വെട്ടിയ സംഭവം അന്വേഷിക്കുന്ന സംഘത്തില്‍ മാറ്റം ഉണ്ടെന്ന വാര്‍ത്ത തെറ്റാണെന്ന് ഐജി ബി സന്ധ്യ.ഇപ്പോള്‍ അന്വേഷണം ശരിയായ ദിശയിലാണ്. ഇത്തരം പ്രചാരണങ്ങള്‍ കുറ്റവാളികളെ സഹായിക്കാനാണ് ഉപകരിക്കുകയെന്നും സന്ധ്യ പറഞ്ഞു.