കൊച്ചി മെട്രോ:ഇപ്പോഴും ശുഭപ്രതീക്ഷയെന്ന് ഇ ശ്രീധരന്‍
കൊച്ചി മെട്രോ റെയില്‍ പദ്ധതി യാഥാര്‍ത്ഥ്യമാകുന്ന കാര്യത്തില്‍ ഇപ്പോഴും ശുഭപ്രതീക്ഷയാണ് ഉള്ളതെന്ന് ഡല്‍ഹി മെട്രോ റെയില്‍ ചെയര്‍മാന്‍ ഇ ശ്രീധരന്‍. ഡല്‍ഹി മാതൃകയില്‍ കേന്ദ്ര-സംസ്ഥാന പങ്കാളിത്തത്തോടെ പദ്ധതി നടപ്പാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. ഈ കാര്യത്തില്‍ കേന്ദ്ര ആസൂത്രണ കമ്മീഷന്‍റെ രേഖാമൂലമുള്ള ഉറപ്പ്‌ നിലനില്‍ക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.



കൊച്ചി മെട്രോ റെയില്‍ പദ്ധതി സംബന്ധിച്ച്‌ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനുമായി ഡല്‍ഹി കേരളാ ഹൗസില്‍ കൂടിക്കാഴ്ച നടത്തിയശേഷം സംസാരിക്കുകയായിരുന്നു ഇ ശ്രീധരന്‍.