| | | | സ്വാശ്രയ പ്രവേശനം:പ്രതിപക്ഷം ഇറങ്ങിപ്പോയി | | സ്വാശ്രയ മെഡിക്കല്‍ കോളജുകളിലേക്കുള്ള പ്രവേശനം സര്‍ക്കാര്‍ അട്ടിമറിച്ചുവെന്ന് ആരോപിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി.
പ്രതിപക്ഷത്തു നിന്ന് വി ഡി സതീശന്‍ എം എല്‍ എ ആണ് അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്കിയത്.
ഏഴു കോളജുകളില്‍ ഇതുവരെ അലോട്മെന്‍റ് നടപടികള്‍ പൂര്‍ത്തിയായിട്ടില്ല. സര്‍ക്കാരിന് താല്‍പര്യമുള്ള കോളജുകള്‍ക്ക് അംഗീകാരം കിട്ടുന്നതുവരെ പ്രവേശനം വൈകിപ്പിക്കാനാണ് ശ്രമമെന്നും വി ഡി സതീശന്‍ പറഞ്ഞു. എന്നാല്‍, മെഡിക്കല്‍ പ്രവേശനം കാര്യത്തില്‍ ക്രമക്കേടുകളുണ്ടെങ്കില്‍ ഉടന്‍ പരിഹരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രിക്കുവേണ്ടി മറുപടി പറഞ്ഞ മന്ത്രി എം വിജയകുമാര്‍ നിയമസഭയെ അറിയിച്ചു. കോളജുകള്‍ക്ക് മെഡിക്കല്‍ കൗണ്‍സിലിന്‍റെ അംഗീകാരം ലഭിച്ചാല്‍ ഒരാഴ്ചയ്ക്കകം അലോട്ട്‌മെന്‍റ് നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നും വിജയകുമാര്‍ മറുപടി പറഞ്ഞു. | | | |
|
|
|
|
|
|