സ്പിന്‍ ഇതിഹാസത്തിന് 800 ന്റെ വേഗം
ടെസ്റ്റ് ക്രിക്കറ്റില്‍ 800 വിക്കറ്റുകളെന്ന അപൂര്‍വ നേട്ടം ലങ്കയുടെ സ്പിന്‍ ഇതിഹാസം മുത്തയ്യ മുരളീധരന്. ഗാലെയില്‍ ഇന്ത്യയ്‌ക്കെതിരെയുള്ള ആദ്യ ടെസ്റ്റില്‍ പ്രഗ്യാന്‍ ഓജയെ വീഴ്ത്തിയാണ് 800 വിക്കറ്റം നേട്ടം മുരളി കൊയ്തത്.വിടവാങ്ങള്‍ മത്സരത്തില്‍ 792 വിക്കറ്റുകളുടെ സമ്പാദ്യവുമായി ഗാലെ ടെസ്റ്റനിറങ്ങിയ മുരളി ആദ്യ ഇന്നിങ്‌സില്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍, യുവരാജ് സിങ്, അഭിമന്യു മിഥുന്‍, പ്രഗ്യാന്‍ ഓജ, ധോണി എന്നീ വമ്പന്‍മാരെ പുറത്താക്കിയിരുന്നു.



രണ്ടാമിന്നിങ്‌സില്‍ പ്രഗ്യാന്‍ ഓജയ്ക്ക് പുറമെ ഹര്‍ഭജനാണ് മുരളിയുടെ സ്പിന്നിനു മുന്നില്‍ വീണു.