| | | | ബാബറി മസ്ജിദ് :പൊലീസിന് വിവരം ലഭിച്ചിരുന്നു? | | ബാബറി മസ്ജിദ് തകര്‍ക്കാന്‍ ശ്രമം നടക്കുമെന്നതിനെ കുറിച്ച് ഫൈസാബാദ് പൊലീസിന് മതിയായ രഹസ്യാന്വേഷണ വിവരം ലഭിച്ചിരുന്നു എന്ന് ഒരു മുതിര്‍ന്ന വനിതാ ഐപിഎസ് ഓഫീസര്‍. ബാബറി മസ്ജിദ് തകര്‍ത്ത സമയത്തെ അദ്വാനിയുടെ സുരക്ഷാ ഓഫീസറായിരുന്ന ഐപിഎസ് ഉദ്യോഗസ്ഥ അഞ്ജു ഗുപ്തയാണ് വെള്ളിയാഴ്ച കോടതിയില്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. 1992 ഡിസംബര്‍ അഞ്ചിന്, ഫൈസാബാദ് ഐജി എകെ ശരണ്‍ വിളിച്ചു ചേര്‍ത്ത സുരക്ഷാ അവലോകന യോഗത്തില്‍ താനും പങ്കെടുത്തിരുന്നു. 40-45 മിനിറ്റ് നീണ്ട യോഗത്തില്‍ വച്ച് ശരണ്‍ സുരക്ഷാമുന്നറിയിപ്പിനെ കുറിച്ച് പറഞ്ഞിരുന്നു എന്നും അഞ്ജു കോടതിയില്‍ പറഞ്ഞു.
| | | |
|
|
|
|
|
|